p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭരണ, പ്രതിപക്ഷ യൂണിയനുകൾ സമരത്തിലേക്ക്. ജീവനക്കാരുടെ പ്രതിഷേധം മന്ത്രി ആന്റണി രാജുവിനെതിരെയും തിരിയുകയാണ്. ജീവനക്കാരുടെ സമരം ഏറ്റെടുക്കാൻ എ.ഐ.ടി.യു.സി തീരുമാനിച്ചു. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന എ.ഐ.ടി.യു.സി മാർച്ച് ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മാർച്ച് നടത്തും.

ശമ്പളത്തിനായി രണ്ടു ദിവസം കൂടി കാത്തതിനുശേഷം അനിശ്ചിതകാല സമരത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷ തൊഴിലാളി സംഘനകളായ ടി.ഡി.എഫിന്റെയും ബി.എം.എസിന്റെയും തീരുമാനം. കൂലി നിഷേധിക്കുകയും തൊഴിലാളികളെ നിരന്തരം പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കുകയും ചെയ്യുന്ന മന്ത്രി ആന്റണി രാജുവിന്റെ സമീപനം തുടരുകയാണെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ടി.ഡി.എഫ് പ്രസിഡന്റ് തമ്പാനൂർ രവിയും ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാറും പറഞ്ഞു. ചെയ്ത ജോലിയുടെ കൂലി ചോദിക്കുന്ന തൊഴിലാളിയെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് വകുപ്പ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് കെ.എസ്.ടി എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ആരോപിച്ചു.

സി.​ഐ.​ടി.​യു​ ​യോ​ഗ​ത്തിൽ
ഗ​താ​ഗ​ത​ ​മ​ന്ത്രി​ക്ക് ​വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ളം​ ​ന​ൽ​കാ​ത്ത​തി​ൽ​ ​സി.​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​നെ​തി​രെ​ ​വി​മ​ർ​ശ​നം.​ ​ദി​വ​സ​വും​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​ ​മ​ന്ത്രി​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കു​ ​മു​ന്നി​ൽ​ ​സം​സാ​രി​ക്കു​ന്ന​ത് ​നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​കെ.​എ​സ്.​ആ​ർ.​ടി​ ​എം​പ്ലോ​യ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ആ​യി​ര​ക്ക​ണ​ക്കി​ന് ​ബ​സു​ക​ൾ​ ​കൂ​ട്ടി​യി​ട്ട് ​ന​ശി​പ്പി​ച്ച് ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​ ​വ​രു​മാ​നം​ ​ല​ഭി​ക്കേ​ണ്ട​ ​ഷെ​ഡ്യൂ​ളു​ക​ൾ​ ​കാ​ൻ​സ​ൽ​ ​ചെ​യ്ത് ​ജീ​വ​ന​ക്കാ​രെ​ ​പ​രി​ഹ​സി​ച്ച് ​മു​ന്നോ​ട്ടു​ ​പോ​കു​ക​യാ​ണ് ​മാ​നേ​ജ്‌​മെ​ന്റും​ ​മ​ന്ത്രി​യും.​ ​മാ​നേ​ജ്‌​മെ​ന്റി​ന്റെ​ ​പി​ടി​പ്പു​കേ​ടു​മൂ​ലം​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യി​ലേ​ക്കാ​ണ് ​സ്ഥാ​പ​നം​ ​പോ​കു​ന്ന​ത്.​ ​മ​റ്റ് ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​പ്പോ​ലെ​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ഇ​വി​ടെ​യും​ ​വേ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

സി.​ഐ.​ടി.​യു​ ​നേ​താ​ക്കൾ
ഇ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണും
കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ളം​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​നേ​രി​ട്ടു​ ​കാ​ണാ​ൻ​ ​സി.​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​ന്ന് ​ത​ല​സ്ഥാ​ന​ത്ത് ​എ​ത്തു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ള​മ​രം​ ​ക​രിം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നേ​താ​ക്ക​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​ഉ​ൾ​പ്പെ​ടെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നാ​ണ് ​തീ​രു​മാ​നം.