
പള്ളിക്കൽ: സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ. മടവൂർ മാങ്കോണം ക്ലാവറകുന്ന് കുറുങ്കുളത്ത് കോണം നിസാം മൻസിലിൽ നിസാമാണ് (44) അറസ്റ്റിലായത്.
ഫോൺ വിളിയെ എതിർക്കുന്ന സ്ത്രീകളെ അസഭ്യം പറയുന്നതും പതിവാണ്. പലതവണ വിലക്കിയിട്ടും ആവർത്തിച്ചതോടെ പള്ളിക്കൽ സ്വദേശിനിയാണ് പരാതി നൽകിയത്. ഇയാൾക്കെതിരെ കടയ്ക്കൽ, പള്ളിക്കൽ സ്റ്റേഷനുകളിൽ നിരവധി കേസുണ്ട്. പള്ളിക്കൽ സ്വദേശിയായ ഗർഭിണിയായ പട്ടികജാതി യുവതിയെ ഉപദ്രവിച്ച കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. സ്റ്റേഷൻ ഓഫീസർ പി.ശ്രീജിത്തിന്റെയും എസ്.ഐ എം.സഹിലിന്റേയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.