general

ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി ആഘോഷങ്ങൾ ഇന്ന് സമാപിക്കും. രാവിലെ 10ന് നടക്കുന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജോയി മത്യാസ് മുഖ്യ കാർമ്മികത്വം വഹിക്കും.
വൈകിട്ട് 5ന് ദേവാസഹായം പിള്ളയുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം, വൈകിട്ട് 6ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്‌തുദാസ് മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി. വൈകിട്ട് 7.30ന് നടക്കുന്ന പൊതുസമ്മേളനം സ്‌പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ. ആൻസലൻ, എം. വിൻസെന്റ്, ജി. സ്റ്റീഫൻ,​ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ, ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഇമാം പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽകുമാർ, ചെങ്കൽ രാജശേഖരൻനായർ, ജോസ് ഫ്രാങ്ക്ളിൻ തുടങ്ങിയവർ സംസാരിക്കും.