
വർക്കല: ഇടവ - നടയറ കായലിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കാപ്പിൽ തീരത്തെ പൊഴി മുറിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് കാപ്പിൽ പൊഴി മുഖത്ത് പൊഴി മുറിച്ചത്. തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തിയായ തീരത്ത് കടലും കായലും സംഗമിക്കുന്ന കാപ്പിൽ തീരത്ത് ചെളിയും മണ്ണും അടിഞ്ഞു കൂടിയതോടെ കായലിലെ ജലം കടലിലേക്ക് സുഗമമായി ഒഴുകി പോകുന്നതിന് തടസം ഉണ്ടായതിനെ തുടർന്നാണ് ഇടവ ഗ്രാമപഞ്ചായത്തും റവന്യു അധികൃതരുടെയും സാന്നിദ്ധ്യത്തിൽ പൊഴി മുറിക്കൽ നടപടികൾ ആരംഭിച്ചത്.
കായലിലെ അധിക ജലം കടലിലേക്ക് ഒഴുക്കുന്നതിനായി കാപ്പിൽ പൊഴി മുഖത്ത് അടിഞ്ഞുകൂടിയ മണൽ ജെ.സി.ബി ഉപയോഗിച്ചാണ് നീക്കം ചെയ്തത്. പൊടി മുഖത്ത് 6 മീറ്റർ വീതിയിലാണ് പൊഴി മുറിച്ചത്. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, സെക്രട്ടറി ബെൽ ജിത്ത് ജീവൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പൊഴി മുറിക്കൽ നടപടികൾ നടന്നത്.