general

ബാലരാമപുരം : അമ്പതാമത് പാപ്പനംകോട് വിശ്വംഭരൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഇന്ത്യൻ കർഷകത്തൊഴിലാളി സമര ചരിത്രം' സെമിനാർ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.കെ.ടി.യു എരിയ പ്രസിഡന്റ് വെട്ടിക്കുഴി ഷാജി അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. രതീന്ദ്രൻ, പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റി അംഗം എം.എം.ബഷീർ,ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി. ടൈറ്റസ്, ഏരിയ സെക്രട്ടറി സുധാകരൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ.പ്രദീപ്കുമാർ,നിറമൺകര വിജയൻ,എസ്.ആർ.ശ്രീരാജ് എന്നിവർ സംസാരിച്ചു. പാപ്പനംകോട് ലോക്കൽ സെക്രട്ടറി കെ. പ്രസാദ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം എം. എ സലാം നന്ദിയും പറഞ്ഞു. സെമിനാറിന്റെ ഭാഗമായി കർഷക തൊഴിലാളി സംഗമവും മുതിർന്ന കർഷക തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു. അൻപതാം വാർഷികത്തിന്റെ ഭാഗമായി മേയ് 16 മുതൽ 22 വരെ വിപുലമായ പരിപാടികൾ നടക്കും.17ന് വൈകിട്ട് 5ന് വെള്ളായണി ജംഗ്ഷനിൽ നടക്കുന്ന കേരള വികസനവും ഇടതുപക്ഷവും എന്ന വിഷയത്തിലെ സെമിനാർ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.19 ന് വൈകിട്ട് 5ന് ഇടഗ്രാമം വിനായക ആഡിറ്റോറിയത്തിൽ നടക്കുന്ന വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും സെമിനാർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യും. 22 ന് വൈകിട്ട് നാലിന് നടക്കുന്ന രക്തസാക്ഷി ദിനാചരണ യോഗം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ടി.ശശിധരൻ ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.