career

തിരുവനന്തപുരം:ഫ്രാറ്റ് ശ്രീകാര്യം മേഖല, ജ്യോതിസ് സെൻട്രൽ സ്‌കൂൾ, റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സബർബൻ, ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശാന്തിഭവനം ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.ആൽബർട്ട് അലക്സ് ഉദ്ഘാടനം ചെയ്തു.ഫ്രാറ്റ് മേഖലാ പ്രസിഡന്റ് കരിയം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ, ഡോ: എം.എൻ.സി. ബോസ്, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ പ്രസന്നകുമാർ, മുത്തൂറ്റ് ഫിനാൻസ് റീജിയണൽ മാനേജർ പി.വിനോദ്, മധു അവുക്കുളം, ജി.രാമകൃഷ്ണൻ, കെ.മോഹനൻ, നളിനകുമാർ എന്നിവർ സംസാരിച്ചു. ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ, മാദ്ധ്യമ പ്രവർത്തകൻ എൻ.കെ.ഗിരീഷ്, എൻജിനീയർ ബാബു അലക്സ്, ഡോ. വിഷാദ് വിശ്വനാഥ്, അഡ്വ.പി.സലിംഖാൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. വാർഡ് കൗൺസിലർ എൽ.എസ്.സാജു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് വി.എസ്. ശ്രീകുമാരൻ നായർ, മാൻസ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ അസീസ് സേട്ട്, ബി.പദ്മാവതിയമ്മ, സി.യശോധരൻ, എസ്. സുരേഷ്‌കുമാർ, ആർ.വാസുദേവൻ നായർ, മുൻകൗൺസിലർ സി.സുദർശനൻ, സി.ബാബു, ചന്ദ്രബാബു, സണ്ണി ജോർജ്, ശ്രീലേഖ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.