കല്ലമ്പലം:നാവായിക്കുളം പഞ്ചായത്തിൽ കുണ്ടുമൺകാവ് നാഗർകാവിനു സമീപം അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി.നൂറ്റാണ്ട് പഴക്കമുള്ള കാഞ്ഞിരം മരം ഉണങ്ങി നശിച്ച് നിലം പതിക്കുന്ന അവസ്ഥയിലായിരുന്നു.സമീപത്ത് ട്രാൻസ് ഫോർമറും,പുരാതനമായ നാഗർഷേത്രവും സ്ഥിതിചെയ്യുന്നു.നാട്ടുകാരും, ക്ഷേത്ര ഭാരവാഹികളും പഞ്ചായത്തിലും വില്ലേജിലും അറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ല.കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിന് എത്തിയ ഭക്തരാണ് ഈ പടുവൃക്ഷo വൻ ശബ്ദത്തോടെ ആടിയുലയുന്നത് കണ്ടത്.തുടർന്ന് അപകട ഭീതിയിലുള്ള മരം മുറിച്ചു മാറ്റുന്നതിനായി സ്ഥലവാസിയും പൊതുപ്രവാർത്തകനുമായ അജയൻ കല്ലമ്പലം ഫയർ ഫോഴ്‌സും,നാവായിക്കുളം പഞ്ചായത്ത്‌ സെക്രട്ടറിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് ജീവനക്കാർ സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ജെ.സി. ബി ഉപയോഗിച്ച് മരം മറിച്ചിട്ട് വെട്ടിമാറ്റുകയായിരുന്നു.