new-life

തിരുവനന്തപുരം: ന്യൂ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന നിരാലംബർക്കായുള്ള അഭയകേന്ദ്രത്തിന്റെ (ന്യൂ ലൈഫ് ഒാൾഡേജ് ഫോം) ഉദ്ഘാടനവും കാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണവും സാധുക്കൾക്കുള്ള വസ്ത്രം, ഭക്ഷ്യക്കിറ്റ് വിതരണവും അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി. രാധിക ടീച്ചർ (ജില്ലാ പഞ്ചായത്ത് മെമ്പർ), എസ്. ഇന്ദുലേഖ (വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഉഷാ വിൻസെന്റ് (വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), പൂവച്ചൽ പഞ്ചായത്ത് മെമ്പർ ആർ. അനൂപ് കുമാർ, ആർ. ജിജിത്ത് തുടങ്ങിയവർ സംസാരിച്ചു.