pongil-moonnumukku-road

കല്ലമ്പലം: റോഡിലെ വെള്ളക്കെട്ട് യാത്രികർക്ക് ദുരിതമാകുന്നു. ചെമ്മരുതി പഞ്ചായത്തിലെ ആറാം വാർഡിൽ പോങ്ങിൽ - മൂന്ന്മുക്ക് റോഡാണ് മഴയിൽ വെള്ളക്കെട്ടായി മാറിയത്. കാൽനട യാത്രികർക്കും, ഇരുചക്രവാഹനങ്ങൾക്കുമാണ് വെള്ളക്കെട്ട് ഏറെ ദുരിതം സമ്മാനിക്കുന്നത്.

പോങ്ങിൽ കോളനിക്ക് സമീപത്തായി ഇരുവശവും മതിൽ കെട്ടുകൾ ഉള്ളതും വളവും കൂടിയായ പഞ്ചായത്ത്‌ റോഡ് വർഷങ്ങൾക്ക് മുന്നേ താഴ്ത്തി ടാർ ചെയ്തത് കാരണം ഇരുവശങ്ങളിൽ നിന്നും വെള്ളം ഒഴുകി വന്നു ടാർ ഇളകി കുഴികളായും ചെളിക്കട്ടുകളായും മാറിയിരിക്കുകയാണ്.

സമീപത്തെ വീടുകളിൽ കഴിയുന്നവർക്ക് വലിയ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. സ്ഥലവാസികളും പൊതുജനങ്ങളും ഈ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി ഇന്റർലോക്ക് ചെയ്തോ മറ്റു മാർഗങ്ങളിലൂടെയോ ശാശ്വത പരിഹാരം കാണണമെന്ന് പഞ്ചായത്ത്‌ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.