തിരുവനന്തപുരം: വിള ഇൻഷ്വറൻസ് പദ്ധതിയിൽ തേനീച്ച കൃഷിയെ കൂടി ഉൾപ്പെടുത്തണമെന്ന് ഫെഡറേഷൻ ഒഫ് ഇൻഡിജീനസ് എപ്പികൾച്ചറിസ്റ്റ് യോഗം ആവശ്യപ്പെട്ടു.പ്രസിഡ‌ന്റ് കെ.കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പ്രൊഫ. ഡോ.സ്റ്റീഫൻ ദേവനേശൻ,​ എ.അബ്ദുൾ കലാം,​ എസ്.എ.ജോൺ,​ ഗോപിനാഥൻ നായർ,​ ബി.രവീന്ദ്രൻ നായർ,​ കെ.കെ.ജോസഫ്,​ വേലായുധൻ നായർ,​ ഇൻഡസ് ലാബ് എന്നിവർ സംസാരിച്ചു.