തിരുവനന്തപുരം: കേരളസർവകലാശാലയുടെ വില്ലേജ് എക്സ്റ്റൻഷൻ പരിപാടിയുടെ ഭാഗമായി ദേവികുളങ്ങര പഞ്ചായത്തിലെ ജലവിതരണത്തെക്കുറിച്ചും മണ്ണിനെ കുറിച്ചുമുള്ള പ്രകാശനം ചെയ്തു. നിർവഹിച്ചു. 2800ൽ അധികംപേർ ഒരു ചതുരശ്ര കിലോമീറ്ററിൽ തിങ്ങിപ്പാർക്കുന്ന പഞ്ചായത്തിന്റെ 90ശതമാനം ഭൂജലവും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ, എസ്.നസീബ്, എ.അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.സർവകലാശാല ജിയോളജി വകുപ്പ്‌ മേധാവി ഡോ.ഇ.ഷാജിയുടെ നേതൃത്വത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. വിജ്ഞാനം ഗ്രാമത്തിലേക്കും ജനങ്ങളുടെ പ്രശ്നപരിഹാരത്തിനും ഉപകാരപ്പെടുന്ന രീതിയിലാക്കാനുള്ള സർവകലാശാലയുടെ പദ്ധതിയാണിത്. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ സ്വാഗതവും, സെക്രട്ടറി സിന്ധു നന്ദിയും പറഞ്ഞു.