
പാറശാല: കേരള വാട്ടർ അതോറിട്ടി ജീവനക്കാരുടെ സൗഹൃദ സാഹിത്യ കൂട്ടായ്മയായ തെളിനീർ ട്രസ്റ്റ് നടത്തിയ ചെറുകഥാ മത്സരത്തിൽ വിജയിച്ച ആറയൂർ ഗവ.സ്‌കൂൾ പ്രിൻസിപ്പൽ ഡോ.കെ.ലൈലാസിന് മ്യൂസിയം വളപ്പിലെ സത്യൻ സ്മാരക ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ.പി.ടി.രമ പുരസ്കാരം നൽകി.മന്ത്രി ആൻറിണി രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഡോ.കെ.ജയകുമാർ മുഖ്യാതിഥി യായിരിന്നു. പ്രൊഫ.പി.ടി.രമ സമ്മാനദാനം നിർവഹിച്ചു.കൃഷ്ണ പൂജപുര, വരദൻ പി.എസ്, കെ.എൻ.മോഹൻദാസ്,ചിത്രകാരൻ അനിൽ രൂപ, ടി.പി.ശാസ്തമംഗലം,അരുവിക്കര വിജയൻ നായർ, ബിജു പീതാംബരൻ, സുരേഷ് കുമാർ.വി, ഹരിദേവസൂര്യമംഗലം, അശ്വൻ, സന്തോഷ് ആറ്റിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.