നെയ്യാറ്റിൻകര: കമുകിൻകോട് ദേശബന്ധു ഗ്രന്ഥശാലയുടെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ. വി.ടി. ഒലീന മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ. രാജ് മോഹനൻ, ഫാ. ജോയി മത്യാസ്, കോട്ടുകാൽ കൃഷ്ണകുമാർ, ശ്രീകുമാർ (നെയ്യാറ്റിൻകര സി.പി.എം ഏരിയാ കമ്മിറ്റി അംഗം), അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, പ്രൊഫ. എം. ചന്ദ്രബാബു, അതിയന്നൂർ ശ്രീകുമാർ, കൊടങ്ങാവിള വിജയകുമാർ, വാർഡ് മെമ്പർമാരായ കെ.എസ്. നിർമ്മല കുമാരി,, ബി.എസ്. അഞ്ചു എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വച്ച് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കവിതയേയും അർച്ചനയെയും പ്ളസ്ടുവിനും എസ്.എസ്.എൽ.സിക്കും ഫുൾ എ പ്ളസ് നേടിയ പ്രതിഭകളേയും കെ. ആൻസലൻ എം.എൽ.എ ആദരിച്ചു. ഗ്രന്ഥശാലയുടെ സ്ഥാപകനായ ഫാ. അൻപുടയാന്റെ ഛായാചിത്രം മന്ത്രി ഗ്രന്ഥശാലയിൽ അനാച്ഛാദനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് രാജേന്ദ്രൻ സ്വാഗതവും സെക്രട്ടറി പ്രഭാകരപ്പണിക്കർ നന്ദിയും പറഞ്ഞു.