gra

നെയ്യാറ്റിൻകര:കമുകിൻകോട് ദേശബന്ധു ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സുനിൽകുമാർ,പ്രൊഫ.പി.ടി ഒലീന,കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ ഇടവക വികാരി ഫാ.ജോയ് മത്യാസ്,ഗ്രന്ഥശാല പ്രസിഡന്റ് വി. രാജേന്ദ്രൻ,അഭിജിത്ത് ഫൗണ്ടേഷൻ രക്ഷാധികാരി കോട്ടുകാൽ കൃഷ്ണകുമാർ,സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ,പ്രൊഫ.ചന്ദ്രബാബു,അതിയന്നൂ‌ർ ശ്രീകുമാർ,കൊടങ്ങാവിള വിജയകുമാ‌‌ർ,നിർമ്മലകുമാരി, അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.