നെയ്യാറ്റിൻകര: കുട്ടികളിലെ വളർച്ചയുടെ ആദ്യ ആയിരം ദിവസങ്ങൾ (ഗർഭധാരണം മുതൽ രണ്ട് വയസു വരെ) എന്ന വിഷയത്തെ അനുബന്ധമാക്കി നഴ്സിംഗ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വാല്യൂ ആഡഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ലോക നഴ്സിംഗ് ദിനത്തിൽ നിംസിൽ തുടക്കംകുറിച്ചു. നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറുമായ
പ്രൊഫ.ഡോ.എം.കെ.സി.നായർ ക്ലാസെടുത്തു. കേരള നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിലും, ഡയറക്ടർ ജനറൽ ഒഫ് നഴ്സിംഗ് സർവീസസും സംയുക്തമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായ നഴ്സിംഗ് വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.നിംസ് കോളേജ് ഒഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ ജോസഫിൻ വിനിത,നിംസ് മെഡിസിറ്റി നഴ്സിംഗ് സൂപ്രണ്ട് ദീപ്തി.എസ്.നായർ,സ്പെക്ട്രം കോർഡിനേറ്റർ റാഫി തുടങ്ങിയവർ പങ്കെടുത്തു.