നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭയുടെ കീഴിൽ വൈദുത ശ്മശാന നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കണമെന്ന് സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനത്തിന്റെ ഭാഗമായുളള കുടുംബ സംഗമവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും പ്രതിഭാ പുരസ്കാര വിതരണവും സംസ്ഥാന കൗൺസിലംഗം കെ.എസ്.അരുൺ നിർവഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

പ്രതിനിധി സമ്മേളനം സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.മുതിർന്ന പാർട്ടിയംഗം വിജയൻ പതാക ഉയർത്തി.ലോക്കൽ കമ്മിറ്റിയംഗം വി.അനിൽകുമാർ രക്തസാക്ഷി പ്രമേയവും ഇ.സ്റ്റാൻലി ജോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ്,മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദകുമാർ,ജില്ലാ കൗൺസിലംഗങ്ങളായ എൻ.അയ്യപ്പൻ നായർ,ജി.എൻ. ശ്രീകുമാരൻ,മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ എസ്.രാഘവൻ നായർ,എ.മോഹൻ ദാസ്,എൽ. ശശികുമാർ,പ്രൊഫ.എം.ചന്ദ്രബാബു,പി.പി.ഷിജു,എൻ.കെ.അനിതകുമാരി,എ.കൃഷ്ണകുമാർ,എൽ.എസ്. അജിൻമോൻ,എസ്.എസ്.ഷെറിൻ എന്നിവർ പങ്കെടുത്തു.പതിമൂന്നംഗ ലോക്കൽ കമ്മിറ്റി രൂപീകരിച്ചു.വി.എസ്.സജീവ് കുമാറിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും സി.ഷാജിയെ അസി.സെക്രട്ടറിയായും തിരഞ്ഞെടുത്തു.