
ബാലരാമപുരം:കോട്ടുകാൽക്കോണം റസിഡന്റ്സ് അസോസിയേഷൻ വാർഷികവും പൊലീസ് മീറ്റും എസ്.ഐ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ആർ.ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, മെമ്പർ സുനിൽ, ഫ്രാബ്സ് ഭാരവാഹികളായ കാവിൻപുറം സുരേഷ്, വി.ഗോപാലകൃഷ്ണൻ, സി.വി സുന്ദരമൂർത്തി, പാറക്കുഴി ജോണി, മുൻ പി.ആർ.ഒ ബിജു,പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം, പി.ആർ.സുനി, പി.റ്റി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.ചാരിറ്റി പ്രവർത്തകൻ ഷാ സോമസുന്ദരത്തെ ചടങ്ങിൽ ആദരിച്ചു.