l

കടക്കാവൂർ: ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി കടയ്ക്കാവൂർ കൃഷിഭവന്റെയും കടയ്ക്കാവൂർ ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ പുരയിടത്തിൽ നടത്തിയ ജൈവ പചക്കറികളുടെ വിളവെടുപ്പ് കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ് നിർവഹിച്ചു. ഇരുന്നൂറ്റി അമ്പതോളം ക്യാരി ബാഗുകളിലും മറ്റുമായി കൃഷി ചെയ്ത് വെണ്ട, തക്കാളി, പയർ, വഴുതന തുടങ്ങി വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പാണ് നടന്നത്. ജനമൈത്രി ബീറ്റ് ഓഫിസർ ജയപ്രകാശ്, എസ്.ഐ. ദീപു, എ.എസ്.ഐമാരായ രാജീവ്‌, ശ്രീകുമാർ, ജയകുമാർ, ബൈജു, എസ്.സി.പി.ഒ മാരായ ജ്യോതിഷ്, ഗിരീഷ്, സിയാദ് എസ്.പി.സി അദ്ധ്യാപകൻ വിനോദ്, എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ അദ്ധ്യാപിക അജിത, എസ്.പി.സി. വിദ്യാർത്ഥികൾ എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു. ജനമൈത്രി ബീറ്റ് ഓഫിസർ ജയപ്രകാശിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പച്ചക്കറിതോട്ടം പരിപാലിച്ചിരുന്നത്.