പാലോട്:വ്യാപാരി വ്യവസായി ഏകോപന സമിതി പാലോട് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭരണ സമിതി തിരഞ്ഞെടുപ്പും അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ,മേഖല പ്രസിഡന്റ് ഡി.കുട്ടപ്പൻ നായർ എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ വ്യാപാരികളുടെ മക്കളെയും പുതുതായി ചാർജെടുത്ത പാലോട് സി.ഐ ഷാജി മോനേയും അനുമോദിച്ചു.