
കടയ്ക്കാവൂർ :കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിലെ സീനിയർ,ജൂനിയർ വിദ്യാർത്ഥികൾ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികളെ മധുരം നൽകിയാണ് സ്വീകരിച്ചത്.വിവിധ വിഷയങ്ങളെക്കുറിച്ച് എസ്.എച്ച്.ഒ അജേഷ് വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുത്തു.ജനമൈത്രി പൊലീസിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊലീസ് സ്റ്റേഷനിലെ ദൈനം ദിന പ്രവർത്തനങ്ങളെക്കുറിച്ചും എസ്.ഐ.മാരായ ദീപു,മാഹീൻ,ജനമൈത്രി ബീറ്റ് ഓഫീസറും എസ്.പി.സി ഡ്രിൽ ഇൻസ്‌ട്രക്ടറുമായ ജയപ്രകാശ്,ആശ,എ.എസ്.ഐ രാജീവ്,എസ്.സി.പി.ഒ അനീഷ് എന്നിവർ ക്ലാസെടുത്തു.എസ് പി.സി അദ്ധ്യാപകരായ ബിനോദ്,അജിത,പി.ടി.എ പ്രസിഡന്റ് അഡ്വ.റസൂൽഷാൻ,രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.