
മുരുക്കുംപുഴ: മുരുക്കുംപുഴ വെയ്ലൂർ മുസ്ലിം പുത്തൻപള്ളി ജുമാഅത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്രസയുടെ പുതിയ അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വെയ്ലൂർ മദ്രസാ ഹാളിൽ നടന്നു. ജുമാഅത്ത് ചീഫ് ഇമാം സമീർ മാന്നാനി അദ്ധ്യക്ഷത വഹിച്ചു. ജുമാഅത്ത് പ്രസിഡന്റ് ജനാബ് എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞു മുഖ്യപ്രഭാഷണം നടത്തി. ജുമാഅത്ത് സെക്രട്ടറി കെ.എസ്.എ. റഷീദ്, അസിസ്റ്റന്റ് ഇമാം കാസിം ഉസ്താദ്, അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. വിവിധ ബാച്ചുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ജുമാഅത്ത് പ്രസിഡന്റ് മെമ്മന്റോ നൽകി അഭിനന്ദിച്ചു.