ksrtc

തിരുവനന്തപുരം: കാൻസർ പടർന്ന കണ്ണുകളുമായാണ് മുഖത്തല നിന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ മനിതൻ (48) തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തുന്നത്. ആർ.സി.സിയിലും മധുരയിലെ അരവിന്ദ് ആശുപത്രിയിലുമാണ് ചികിത്സ. രണ്ടു മാസമായി മധുരയിലെ ചെക്കപ്പ് മുടങ്ങി.

കഴിഞ്ഞ മാസം 19നാണ് ശമ്പളം കിട്ടിയത്. പകുതിയും കടക്കാർ കൊണ്ടു പോയി. ബാക്കി വായ്പ മുടങ്ങിയ ബാങ്കും പിടിച്ചു. ഈ മാസം 5ന് ശമ്പളം കിട്ടുമ്പോൾ ചെക്കപ്പിന് പോകാനിരുന്നതാണ്. ഇതുവരെ കിട്ടിയില്ല. കണ്ണിലെ വിങ്ങൽ കൂടുന്നു. .

ഐ.ടി.ഐയിലും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് പെൺമക്കൾ. നാലംഗ കുടുംബത്തിന്റെ ചെലവിനും മനിതന്റെ വരുമാനം മാത്രം. വീട് പണിക്കെടുത്ത വായ്പകളുടെ തിരിച്ചടവെല്ലാം മുടങ്ങി. ഇപ്പോൾ മരുന്നിനു പോലും പണമില്ല....'' വിതുമ്പുകയാണ് മനിതൻ.

ഇത് ഒരു മനിതന്റെ മാത്രം കഥയല്ല. വായ്പാ തിരിച്ചടവ് മുടങ്ങിയ, മാതാപിതാക്കളുടെ ചികിത്സയ്‌ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും കടം വാങ്ങുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഒരു പ്രതിനിധി മാത്രം.

കെ. എസ്. ആർ.ടി.സിയിൽ ഈ മാസം 18 ദിവസമായിട്ടും ശമ്പളം നൽകാത്തതിനാൽ 25,612 കുടുംബങ്ങളാണ് ദുരിതക്കടലിലായത്. സർക്കാരിന്റെയും കെ.എസ്.ആർ.ടി.സി ഭരിച്ചവരുടെയുമൊക്കെ പിടിപ്പുകേട് കാരണമുണ്ടായ സകല ബാദ്ധ്യതകളും ജീവനക്കാരുടെ തലയിൽ കെട്ടിവച്ചിട്ട് സർക്കാർ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയായതിനാൽ ശമ്പളം കൊടുക്കാൻ പണമില്ലെന്ന് !

ചെയ്ത ജോലിക്ക് കൂലി ചോദിക്കുന്ന ജീവനക്കാരെ ദിവസവും 'മര്യാദ' പഠിപ്പിക്കാൻ ശ്രമിക്കുകയാണ് മാനേജ്മെന്റും സർക്കാരുമെന്നാണ് ആക്ഷേപം. ശമ്പളത്തേക്കാൾ തുക വേണം ഡിസലിന്. ഡീസലിന് നികുതി ഇളവ് നൽകാനോ കടബാദ്ധ്യത ഏറ്റെടുക്കാനോ സർക്കാർ ഒരുക്കമല്ല. ഇതൊന്നും ജീവനക്കാർ ഉണ്ടാക്കിവച്ചതല്ല.

ധൂർത്തിന് കുറവില്ല

പു​തി​യ​ ​മി​ഷ​നു​ക​ൾ​ക്കും​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ച്ച് ​ല​ക്ഷ​ങ്ങ​ൾ​ ​ശ​മ്പ​ളം​ ​ന​ൽ​കാ​നും​ ​സ​ർ​ക്കാ​രി​ന് ​പ​ണം​ ​ഉ​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ര​ണ്ട് ​കോ​ടി​ ​ന​ൽ​കി​യ​ ​കൊ​ച്ചി​ ​ബി​നാ​ലെ​യ്ക്ക് ​ഇ​ത്ത​വ​ണ​ ​ഏ​ഴ് ​കോ​ടി​ ​ന​ൽ​കി.
വി​ര​മി​ക്കാ​റാ​യ​വ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​വും​ ​പെ​ൻ​ഷ​നും​ ​ഭീ​മ​മാ​യ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​കി​ട്ടാ​ൻ​ ​വേ​ണ്ടി​ 26​ ​പേ​ർ​ ​അ​വ​ധി​യെ​ടു​ത്ത് ​അ​ത്ര​യും​ ​പേ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​ ​പി.​എ​സ്.​സി​യി​ൽ​ ​തി​രി​മ​റി​ ​ന​ട​ന്ന​ത് ​അ​ടു​ത്തി​ടെ​യാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​വാ​ങ്ങി​യ​ത് ​നാ​ല് ​കാ​റു​ക​ൾ.

കണക്കിനും കുറവില്ല

കഴിഞ്ഞ മാസം വരുമാനം 164 കോടി.

ഈ മാസം കളക്‌ഷൻ 7 കോടി കവിഞ്ഞ ദിവസങ്ങളും

ശമ്പളത്തിന് 82 കോടി വേണം.

ഈ മാസം വരുമാനം 66 കോടി കുറവ്.

സർക്കാർ നൽകിയത് 30 കോടി.

ബാക്കി 36 കോടി ഇല്ലെന്ന് മാനേജ്മെന്റ്

നഷ്ടം

(കോടിയിൽ)

നവംബർ.............48.26

ഡിസം.................42.34

ജനുവരി............50.27

ഫെബ്രുവരി......68.78

മാർച്ച് ..............132.18

ഏപ്രിൽ............ 66