p

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിൽ ആയ (പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 92/2021) തസ്തികയിലേക്ക് 25 ന് രാവിലെ 9.30 ന് പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ- ട്രെയിനി) - പട്ടികജാതി/പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 27/2021) തസ്തികയിലേക്ക് 24, 25 തീയതികളിൽ രാവിലെ 6 മുതൽ തിരുവനന്തപുരം, പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

പൊലീസ് വകുപ്പിൽ ഫിംഗർ പ്രിന്റ് സർച്ചർ (കാറ്റഗറി നമ്പർ 139/2020) തസ്തികയിലേക്ക് 24, 25, 26 തീയതികളിൽ രാവിലെ 10.15 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 135/2021) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 24 മുതൽ ജൂൺ 2 വരെ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.