തിരുവനന്തപുരം: സ്മാർട്ട് ഗാർബേജ് മോണിറ്രറിംഗ് സിസ്റ്റം ആപ്പ് സംസ്ഥാനതല ഉദ്ഘാടനവും ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്‌കരണ രംഗത്തെ നൂതനാശയങ്ങൾക്കായി സംഘടിപ്പിച്ച സ്വച്ഛ് ടെക്‌നോളജി ചലഞ്ചിലെ വിജയികൾക്കുള്ള സമ്മാനദാനവും ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
തിരുവനന്തപുരം ദി റസിഡൻസി ടവർ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ ടുട്ടോറിയൽ വീഡിയോ പ്രകാശനവും ശശി തരൂർ എം.പി ലോഗോ പ്രകാശനവും ചേംബർ ഒഫ് മുനിസിപ്പൽ ചെയർമാൻ എം.കൃഷ്ണദാസ് ബ്രോഷർ പ്രകാശനം നിർവഹിക്കും.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്കരൻ, നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ഡോ.ടി.എൻ.സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡി.ബാലമുരളി, റൂറൽ ഡയറക്ടർ എച്ച്.ദിനേശൻ, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ .കെ.വിജയൻ, വാർഡ് കൗൺസിലർ ഹരികുമാർ, ഹരിതകേരളം കൺസൾട്ടന്റ് ടി.പി.സുധാകരൻ എന്നിവർ പങ്കെടുക്കും.
'സ്വച്ഛ് ടെക്നോളജി ചലഞ്ച്' മത്സരത്തിൽ ഡോ.മിനി.കെ.മാധവൻ ഒന്നാം സ്ഥാനവും, നിഖിൽ ദേവ് രണ്ടാം സ്ഥാനവും, ഡോ.സി.എൻ.മനോജ് മൂന്നാം സ്ഥാനവും നേടി.