
റാന്നി:നിയന്ത്രണംവിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
പ്ലാച്ചേരി ആലായിൽ സാബുവിന്റെയും സിന്ധുവിന്റെയും മകൻ സഞ്ജു തോമസ്(23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ മുക്കടയിൽ നിന്ന് പ്ലാച്ചേരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികിലെ ക്രാഷ് ബാരിയറിൽ തട്ടിയ ശേഷം താഴ്ചയിലേക്ക് കാർ കുത്തനെ മറിയുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനാഗംങ്ങളും ചേർന്ന് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പിക്കപ്പ് ഡ്രൈവറായ സഞ്ജു അവിവാഹിതനാണ്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സഹോദരങ്ങൾ: സുബാഷ്,ആരോമൽ.