memu

തിരുവനന്തപുരം: കൊല്ലത്തുനിന്ന് കോട്ടയത്തേക്കും പുനലൂരിലേക്കും മെമു സർവ്വീസുകൾ അടുത്തമാസം ആദ്യം തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.അറിയിച്ചു. ഇൗ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ കൊവിഡ് കാലത്ത് നിറുത്തിവച്ചതിന് പകരമായാണിത്. ജൂൺ 4ന്എറണാകുളത്തുനിന്നും വേളാങ്കണ്ണിയിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ കോട്ടയം കൊല്ലം ചെങ്കോട്ട വഴി സർവീസ് ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.