
മലയിൻകീഴ് : സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്)ജില്ലാ പ്രസിഡന്റായി ബിന്ദു അനിൽകുമാറിനെയും സെക്രട്ടറിയായി മലയിൻകീഴ് ശശികുമാറിനെയും തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികളായി ജി.സെൽവി വട്ടവിള,എസ് സുശീലാഭായി മണലി (വൈസ് പ്രസിഡന്റുമാർ) കെ.രമാദേവി പൂഴനാട്,കെ.ലാലി പൂവച്ചൽ (ജോയിന്റ് സെക്രട്ടറിമാർ) ട്രഷററായി ആർ.സൽമാബീവി പൂജപ്പുര (ട്രഷറർ)എന്നിവരെയും തിരഞ്ഞെടുത്തു.28ന് എറണാകുളത്തു നടക്കുന്ന സ്കൂൾ പാചകതൊഴിലാളി സംഘടന (എച്ച്.എം.എസ് ) സംസ്ഥാന സമ്മേളന പ്രതിനിധികളായി ജില്ലയിൽ നിന്ന് മലയിൻകീഴ് ശശികുമാർ,ബിന്ദു അനിൽകുമാർ,ആർ.സൽമാബീവി,എസ്.സുശീലാഭായി,കെ.രാധ, ജി.സെൽവി എന്നിവരെ തിരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ ശ്രീധരൻ തേറമ്പിൽ അറിയിച്ചു.സംസ്ഥാന സമ്മേളനത്തിൽ ട്രേഡ് യൂണിയൻ നേതാവ് തമ്പാൻ തോമസ് എക്സ് എം.പി., മനുഷ്യാവകാശ പ്രവർത്തകൻ ശ്രീധരൻ തേറമ്പിൽ,ഗ്രോ വാസു എന്നിവരെ ആദരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ഷാനവാസ് അറിയിച്ചു.