മലയിൻകീഴ് : പേയാട് പിറയിൽ കടവ് പാലം - പള്ളിമുക്ക്, പേയാട് -ചെറു പാറ അരുവിപ്പുറം റോഡിന്റെ നിർമ്മാണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ഐ.ബി. സതീഷ് എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,വിളപ്പിപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, ബ്ളോക്ക് പഞ്ചായത്ത് അംഗം ആർ.ബിജുദാസ്,വിളപ്പിൽ സതീഷ് കുമാർ,ചെറു കോട് ബിജു,ചന്ദ്രബാബു,സുരേഷ്,അനീഷ്,സജിത ശശിധരൻ,മഞ്ജു,ഗീത,വൽസല,ഉഷ, എം.സി.സുരേഷ് എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് എ.ഇ.എസ് ലിബിത റിപ്പോർട്ട് അവതരിപ്പിച്ചു.