കോവളം: മഴ കനത്തതോടെ വിഴിഞ്ഞം പള്ളിച്ചൽ റോഡിലെ കല്ലുവെട്ടാൻ കുഴി ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ദുരിതത്തിലാക്കുന്നതായി പരാതി. റോഡിന് ഇരുവശങ്ങളിലുള്ള താമസക്കാർക്ക് പുറത്തേക്കിറങ്ങാനോ വീടുകളിലേക്ക് പ്രവേശിക്കാനോ കഴിയാത്ത അവസ്ഥയാണ്. മഴപെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് തുംബ്ളിയോട് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അധികൃതരുടെ നിഷേധാത്മക നിലപാടിൽ അസോസിയേഷൻ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് ടി.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സത്യശീലൻ, ശോഭ സുരേന്ദ്രൻ, എൻ.രാജീവ്, ജുനൂബ്, രാജപ്പൻ, പി.എ. പയസ് എന്നിവർ പങ്കെടുത്തു.