
തിരുവനന്തപുരം: ലൈഫ് പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്തൃ അന്തിമ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ലൈഫ് ഗുണഭോക്താക്കളിൽ സർക്കാരുമായി കരാർ പൂർത്തിയാക്കാനുള്ളവരെ വീടുകളിലെത്തി പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്ന നടപടിക്കു സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.