
തിരുവനന്തപുരം: തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച കെ. റെയിലിന് ആദരാഞ്ജലി അർപ്പിച്ച് റീത്ത് സമർപ്പിച്ച് പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ജയരാമൻ അദ്ധ്യക്ഷനായിരുന്നു. എൽ. രാജ് മോഹൻ, കൗൺസിലർ മേരിപുഷ്പം, കടകംപള്ളി ഹരിദാസ്, മുത്തുസ്വാമി, രാജേന്ദ്രൻ, മനോഹരൻ, ചന്ദ്രമോഹൻ, നാഗരാജൻ, സോണി പീറ്റർ, ഒാസ്കാർ വിജയൻ, വാസു എന്നിവർ സംസാരിച്ചു.