bevco

തിരുവനന്തപുരം: മുമ്പ് പൂട്ടിയ ബിവറേജസ് കോർപ്പറേഷന്റെ 68 മദ്യവില്പനശാലകൾ തുറക്കാൻ സർക്കാർ ഉത്തരവ്. നിലവിലെ ഔട്ട്ലെറ്റുകളുടെ തിരക്ക് കുറയ്ക്കുക കൂടിയാണ് ലക്ഷ്യം. പുതിയ മദ്യനയത്തിന്റെ ഭാഗമാണിത്. പൂട്ടിയ ഔട്ട്ലെറ്റുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ള താലൂക്കുകളിൽ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനാണ് അനുമതി. പൂട്ടിപ്പോയ ഔട്ട്ലെറ്റുകൾ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കണമെന്നും വാക്ക് ഇൻ സൗകര്യത്തോടെ പുതിയവ ആരംഭിക്കണമെന്നും ബെവ്കോ ആവശ്യപ്പെട്ടിരുന്നു.