
പാറശാല:പാറശാലക്ക് സമീപം കൊറ്റാമം ജംഗ്ഷിലെ ഓട്ടോ സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമുണ്ടായ ഗുണ്ടാ ആക്രമണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എൻ.എസ്.നവനീത്കുമാർ ഉദ്ഘാടനം ചെയ്തു.ജി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.ജെ.ജയദാസ്,ആറ്റുപുറം വിജയൻ, എൻ.രാധാകൃഷ്ണൻ, വൈ.കെ.ഷാജി, സുരേഷ് എന്നിവർ സംസാരിച്ചു.