camp

വെഞ്ഞാറമൂട്:പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് എസ്.എച്ച്.ഒ സൈജു നാഥ് ഉദ്ഘാടനം ചെയ്തു.കെ.പി.എ നിർവാഹക സമിതി അംഗം സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.സുജീഷ്,വൈശാഖൻ,സതീശൻ,സബ് ഇൻസ്പക്ടർ വി.എസ്.വിനീഷ്, ജനമൈത്രി സി.ആർ.ഒ ഷജിൻ,സെന്റ് ജോൺസ് ആശുപത്രി പി.ആർ.ഒ അജയ് തുടങ്ങിയവർ പങ്കെടുത്തു രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നടന്ന ക്യാമ്പിന് ഡോ.പൂജാ കൃഷ്ണൻ,ഡോ ക്രിസ്റ്റോ,ഡോ.റീസ,ഡോ.ഫർസാന എന്നിവർ നേതൃത്വം നൽകി.