
കിളിമാനൂർ: സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ.രാജൻ ഉദ്ഘാടനം ചെയ്തു.ബി.എസ് റജി,എൽ.ബിന്ദു,എൻ.ദിനേശൻ നായർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് വി.സോമരാജകുറുപ്പ് പതാക ഉയർത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്.സരിഗ സി.എസ് രക്തസാക്ഷി പ്രമേയവും എൻ.ബദറുദ്ദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ ജി.ചന്ദ്രബാബു സ്വാഗതം പറഞ്ഞു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ധനപാലൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ,മണ്ഡലം സെക്രട്ടറി എ.എം റാഫി,സെക്രട്ടറിയേറ്റംഗങ്ങളായ വി. സോമരാജകുറുപ്പ്,ജി.എൽ അജീഷ്,കാരേറ്റ് മുരളി,മണ്ഡലം കമ്മിറ്റി അംഗക്കളായ കെ.അനിൽകുമാർ.എസ്.സത്യശീലൻ, കെ.വാസുദേവ കുറുപ്പ്,ബി.എസ് സജി കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.സുകുമാരപിള്ള, പ്രസിഡന്റ് ജി.ശിശുപാലൻ,മഹിളാസംഘം മണ്ഡലം സെക്രട്ടറി ആർ.ഗംഗ,എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.എം.ഉദയകുമാർ,എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.അനീസ്,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.താഹ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എസ്.ധനപാലൻ നായരെയും അസിസ്റ്റന്റ് സെക്രട്ടറിയായി എൻ.ദിനേശൻ നായരെയും തിരഞ്ഞെടുത്തു.