vithuraaantony

വിതുര:മുതിർന്ന സി.പി.എം നേതാവും സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ താലൂക്ക് പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായ വിതുര ആന്റണിക്ക് (85) ജന്മനാട് വിടചൊല്ലി. വിതുരയിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യസെല്ലിൽ അംഗമായിരുന്ന ആന്റണി വിതുര,ബോണക്കാട്,കല്ലാർ,പൊൻമുടി, തൊളിക്കോട് മേഖലകളിൽ സി.പി.എമ്മിന്റെ വളർച്ചയ്ക്ക് നിർണായകപങ്ക് വഹിച്ചിട്ടുണ്ട്.

പ്രായത്തെ വെല്ലുന്ന പ്രവർത്തനമാണ് ആന്റണി നടത്തിയിരുന്നത്. പുരോഗമന കലാസാഹിത്യസംഘം മുൻ ജില്ലാപ്രസിഡന്റ്,ബാലസംഘം ജില്ലാരക്ഷാധികാരി,ഗവ. പെൻഷണേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ആന്റണിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് പേർ വസതിയിലെത്തി. ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.ആന്റണിയുടെ നിര്യാണത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,ആന്റണിരാജു, അടൂർപ്രകാശ് എം.പി.,ജി.സ്റ്റീഫൻ എം.എൽ.എ, ഡി.കെ.മുരളി എം.എൽ.എ,മുൻ ജില്ലാപ്രസിഡന്റ് വി.കെ.മധു, സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്.സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.വിതുരയിൽ അനുശോചനയോഗവും ചേർന്നു.