കല്ലറ:കല്ലറ പഞ്ചായത്തിലെ കൊടിതൂക്കിയ കുന്ന് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ച് സീറ്റ് നിലനിറുത്തി.യു.ഡി.എഫ് സ്ഥാനാർത്ഥിയായ മുഹമ്മദ് ഷാൻ നൂറ്റി അൻപത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കോൺഗ്രസ് നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റും വാർഡിലെ മെമ്പറുമായിരുന്ന ആനാംപച്ച സുരേഷിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.കൊടിതൂക്കിയ കുന്ന് വാർഡ് രൂപീകരണത്തോടനുബന്ധിച്ചുള്ള ആദ്യ തിരഞ്ഞെടുപ്പു മുതൽ ഇവിടെ വിജയം കോൺഗ്രസിനായിരുന്നു.വാർഡ് സംവരണം നടന്നപ്പോഴും കോൺഗ്രസ് വിജയംകണ്ടു.വോട്ട് നില യു.ഡി.എഫ് - 620, എൽ.ഡി.എഫ് - 470, ബി.ജെ.പി 20.പഞ്ചായത്തിലെ ആകെ സീറ്റ് 17, എൽ.ഡി.എഫ് 11, യു.ഡി.എഫ് 5, ബി.ജെ.പി 1,