
പാലോട്:ഇടവം ആയിരവില്ലി ക്ഷേത്ര കമ്മിറ്റി വാട്സ് ആപ് കൂട്ടായ്മയുടെ സഹകരണത്തോടെ സ്വരൂപിച്ച തുക ക്യാൻസർ രോഗിയും നിർദ്ധന കുടുംബാംഗവുമായ ഷിബുവിനു നൽകി.മങ്കയം അടിയോടി കോളനിയിൽ താമസിക്കുന്ന ഷിബു ക്യാൻസർ രോഗ ചികിത്സയ്ക്ക് വഴി കാണാതെ ബുദ്ധിമുട്ടിലായതോടെയാണ് ക്ഷേത്ര കമ്മിറ്റി സഹായം എത്തിച്ചത്.ഭാര്യയും രണ്ടു കുട്ടികളുടെയും ചെലവ് രോഗാവസ്ഥയിലും ഷിബു കൂലിപ്പണി ചെയ്താണ് നിറവേറ്റിയിരുന്നത്. രോഗബാധിതനായതോടെ ജീവിതം പ്രതിസന്ധിയിലാവുകയായിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ ചെക്ക് ഷിബുവിന് കൈമാറി. പഞ്ചായത്ത് മെമ്പർ ഭാസുരാംഗി,ക്ഷേത്ര സെക്രട്ടറി ഹരീഷ്,റിബിൻ ജോസ്,നസിം മങ്കയം,സുനിൽകുമാർ,ഇടവം ഷാനവാസ് എന്നിവർ പങ്കെടുത്തു.