ആറ്റിങ്ങൽ: ലൈഫ് ഇൻഷ്വറൻസ് ഏജന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആറ്റിങ്ങൽ ബ്രാഞ്ച് സമ്മേളനം ഇന്ന് രാവിലെ 8.30 മുതൽ ആറ്റിങ്ങൽ പൂവൻപാറ എസ്.എ.വി ഒാഡിറ്റോറിയത്തിൽ നടക്കും.രാവിലെ 9.30 വരെ രജിസ്ട്രേഷൻ. 9.45ന് നടക്കുന്ന സമ്മേളനം എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ എസ്.ജി.എം.പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.ഡിവിഷണൽ പ്രസിഡന്റ് ആർ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും.ആറ്റിങ്ങൽ ബ്രാഞ്ച് മാനേജർ രാജ്കുമാർ മുഖ്യ അതിഥിയായിരിക്കും.അപ്സര ലോല,​ സാജൻ,​ ജയചന്ദ്രബാബു,​ പി.വി. ബാബു,​ ഷൈൻദേവ് ടി.എസ്. അനിൽകുമാർ,​ ലിസി എന്നിവർ സംസാരിക്കും.