തിരുവനന്തപുരം: ബഹുനില മന്ദിരങ്ങളുടെ തീപിടിത്തം നിയന്ത്രിക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായി സ്കൈ ലിഫ്റ്റ് അടങ്ങിയ മൂന്ന് അത്യാധുനിക വാഹനങ്ങൾ വാങ്ങാനുള്ള ഫയർഫോഴ്സ് പദ്ധതിക്ക് ഒച്ചിഴയും വേഗം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഗോള ടെൻഡർ ക്ഷണിക്കാനുള്ള നടപടി തുടങ്ങിയെങ്കിലും കൊവിഡ് രൂക്ഷമായതോടെ ഉപേക്ഷിച്ചു. ഇക്കൊല്ലം വീണ്ടും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരം ലഭിച്ചാലെ ടെൻഡ‌ർ നടപടി തുടങ്ങാനാവൂ. കഴിഞ്ഞ 15ന് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.

ഇരുപത് നില കെട്ടിടത്തിന് മുകളിൽവരെ കയറാൻ കഴിയുന്ന പ്ളാറ്റ്ഫോമോടുകൂടിയ ഏരിയൽ ലാഡറും ലിഫ്റ്റ് സംവിധാനവുമടങ്ങുന്ന കവചിത വാഹനമാണിത്. മൂന്നെണ്ണത്തിനുമായി 50 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

നിലവിൽ മൂന്നുനിലയ്ക്ക് മുകളിലേക്ക് രക്ഷാപ്രവർത്തനത്തിനുള്ള ആധുനിക സംവിധാനമൊന്നും ഫയർഫോഴ്സിനില്ല. ആകെയുള്ളത് കഷ്ടിച്ച് 35 മീറ്റ‌ർ ഉയരത്തിൽ കയറാവുന്ന ലാഡർ മാത്രമാണ്.

സ്കൈ ലിഫ് റ്റ് വാഹനം മേന്മകൾ

 അത്യാധുനിക റസ്ക്യു ഉപകരണങ്ങൾ

 ഉയർന്ന കെട്ടിടങ്ങളിൽ കുടുങ്ങിയവരെ

പുറത്തെത്തിക്കാൻ ഹൈഡ്രോളിക് ലിഫ്റ്റ്

 ഓക്സിജൻ സൗകര്യം, 60 മീറ്രർ ഉയരത്തിൽവരെ

വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനം

 കെട്ടിടങ്ങൾക്കടിയിൽപ്പെട്ടവരെ

രക്ഷിക്കാനുള്ള ഹൈഡ്രോളിക് ജാക്കി

''

പദ്ധതി വർക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയിലാണ്. അംഗീകാരം ലഭിച്ചശേഷമേ ടെൻഡർ നടപടികളും മറ്റും പൂർത്തിയാക്കി സ്കൈലിഫ്റ്റ് വാങ്ങാൻ കഴിയൂ.

ടെക്നിക്കൽ ഡയറക്ടർ , ഫയർഫോഴ്സ്