തിരുവനന്തപുരം: ഇൻകം ടാക്സ് എംപ്ളോയീസ് ഫെഡറേഷൻ 14-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കും. ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും. വി.കെ.പ്രശാന്ത് എം.എൽ.എ,​ മേയർ ആര്യാ രാജേന്ദ്രൻ,​ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ബി.വി.ഗോപിനാഥ്,​ മുൻ കമ്മിഷണർ ആർ.മോഹൻ,​ ഫെഡ‌റേഷൻ പ്രസിഡന്റ് എം.എസ്.വെങ്കടേശൻ തുടങ്ങിയവർ പങ്കെടുക്കും.