
വർക്കല:വർക്കല നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പുന്നമൂട് മാർക്കറ്റിൽ നിന്ന് പഴകിയതും പുഴുവരിച്ചതുമായ രണ്ടു പെട്ടി മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. തുടർന്നുള്ള പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് കിറ്റുകൾ പിടിച്ചെടുക്കുകയും ഇവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.നഗരസഭ ആരോഗ്യവിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ.ടി.ആർ,അനീഷ്.എസ്.ആർ,സരിത.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.