1

ഉദിയൻകുളങ്ങര: കേരളകൗമുദി ബോധപൗർണമി ക്ലബ് നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഉദിയൻകുളങ്ങര ചെങ്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൊതുസമ്മേളനവും ആദരിക്കൽ ചടങ്ങും ചലച്ചിത്ര നടനും സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്‌തു. കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷനായ പരിപാടിയിൽ കെ. ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.

കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജിത് കുമാർ, സംസ്ഥാന വികാലാംഗ ക്ഷേമ കോർപ്പറേഷൻ മുൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ, പാറശാല മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ ജി. സുഗതൻ, കേരളകൗമുദി മാർക്കറ്റിംഗ് ഡി.ജി.എം ആർ. ചന്ദ്രദത്ത് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ, പദ്മശ്രീ ഗോപിനാഥൻ മാസ്റ്റർ, പാറശാല കലാലയം സൈമൺ കുമാർ, വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം അശോക്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തമ്പി, മേജർ രവീസ് ട്രെയിനിംഗ് അക്കാഡമി യൂണിറ്റ് ഡയറക്ടർ ആർ. രതീഷ് കുമാർ, ഭാരതീയ ജ്യോതിഷം പ്രപഞ്ച ഊർജ ചികിത്സാ കേന്ദ്രം എം.ഡി ഡോ. വേണുഗോപാലൻ നായർ, തിരുവനന്തപുരം വൈ.എം.സി.എ രക്ഷാധികാരി ഡോ. ജേക്കബ് ഒളശ്ശയിൽ മാത്യു, വെള്ളറട ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോ മെഡിക്കൽ ഓഫീസർ ബിനുഷ പി. ജോർജ്, ലിംക ബുക്കിലും ഏഷ്യൻ ബുക്ക് ഒഫ് വേൾഡിലും ഇടംനേടിയ ഡോ. ആൽവിൻ ജോസ്, ജപ്പാൻ യുണൈറ്റഡ് ഷോട്ടോ ഖാൻ കരാട്ടെയുടെ ചീഫ് ടെക്‌നിക്കൽ ഡയറക്ടർ എൻ.എസ്. ധനകുമാർ തുടങ്ങിയ പ്രതിഭകളെ കെ. ആൻസലൻ എം.എൽ.എയും നടൻ പ്രേംകുമാറും ചേർന്ന് ആദരിച്ചു. ചടങ്ങിൽ വ്യാപരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു. അന്തരിച്ച വ്യാപാരികളുടെ കുടുംബാംഗളെ യൂണിറ്റ് ചീഫ് എസ്. വിക്രമന്റെ നേതൃത്വത്തിൽ ആദരിച്ചു.