
മുടപുരം: അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം'22 വേനലവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ശില്പി ആര്യനാട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്കൃതി മുഖ്യരക്ഷാധികാരി വിശ്വനാഥൻ ചെട്ടിയാരുടെ അദ്ധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പാൾ സെലീന, സംസ്കൃതി പ്രസിഡന്റ് വിജു.ടി, സെക്രട്ടറി എം. സുരേഷ് ബാബു, ബിജു കാർത്തിക, എസ്.എം.സി ചെയർപേഴ്സൺ പ്രഭാ സോണി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി ആര്യനാട് രാജേന്ദ്രൻ, ഹരിഹരൻ, പ്രശാന്ത് വെമ്പായം, മുട്ടപ്പലം വിജയകുമാർ, ബിനു തങ്കച്ചി എന്നിവർ ക്ലാസുകളെടുത്തു.