v

തിരുവനന്തപുരം: നാലാം സെമസ്​റ്റർ എം.വി.എ (പെയിന്റിംഗ് ആൻഡ് ആർട്ട് ഹിസ്​റ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധന അപേക്ഷ ജൂൺ 10വരെ.

ഒന്നും രണ്ടും വർഷ എൽ.എൽ.ബി പഞ്ചവത്സരം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി. എഡ് (2019 സ്‌കീം- റെഗുലർ/ സപ്ലിമെന്ററി) (2015 സ്‌കീം സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷകൾക്ക് പിഴ കൂടാതെ മേയ് 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്‌ട്രേഷൻ നടത്താം. ഒന്നാം സെമസ്​റ്റർ ബി. എഡ് (2015 സ്‌കീം- സപ്ലിമെന്ററി & മേഴ്സി ചാൻസ്), പരീക്ഷയ്‌ക്ക് പിഴ കൂടാതെ മേയ് 21 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും രജിസ്‌ട്രേഷൻ നടത്താം.

കമ്പെയിൻഡ് സെമസ്​റ്റർ ഒന്ന് & രണ്ട് ബിടെക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 പിഴയോടെ 30 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ എം.ബി.എ റെഗുലർ & സപ്ലിമെന്ററി (2020 സ്‌കീം - 2021 അഡ്മിഷൻ (റെഗുലർ), 2020 അഡ്മിഷൻ (സപ്ലിമെന്ററി), സപ്ലിമെന്ററി 2018 സ്‌കീം- 2018 & 2019 അഡ്മിഷൻ) ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ് -റഗുലർ, ഒന്നാം സെമസ്​റ്റർ (ആഗസ്​റ്റ് 2021) കരിയർ റിലേ​റ്റഡ് ബി.എ, ബി.എസ്സി., ബി കോം, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്ഡബ്ലിയു, ബിവോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആർ) സ്‌പെഷ്യൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം വർഷ ബി.എ.എം.എസ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 24 മുതൽ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ.

നാലാം സെമസ്​റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ) പരീക്ഷയുടെ വൈവ ജൂൺ 6, 7 ന്.