
കോവളം: 150 ലേറെ തവണ രക്തദാനം നടത്തിയ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നെല്ലിമൂട് ബൈജുവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ബൈജു അനുസ്മരണം സംഘടിപ്പിച്ചു. ഐ.എം.എ നമ്മുടെ ആരോഗ്യം ക്ലബിന്റെ നേതൃത്വത്തിൽ ബൈജുവിന്റെ നെല്ലിമൂട്ടിലെ വീട്ടിൽ സംഘടിപ്പിച്ച അനുസ്മരണം ക്ലബ് പ്രസിഡന്റ് പി. ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജിമോൻ, കോവളം ജനമെെത്രി സി.ആർ.ഒ ബിജു, പനത്തുറ ബെെജു,ശൈലജ, രമണി, എസ്.ജയകുമാർ, സുനിൽ കുമാർ, നെടുമം ഉദയകുമാർ, കേരള ബ്ളഡ് ഡാേണേഴ്സ് സാെസെെറ്റി ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, രാജീവ്, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.