ukl

ഉഴമലയ്ക്കൽ:പുതുക്കുളങ്ങര റസിഡന്റ്സ് അസോസിയേഷൻ വാർഷികം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജെ.ലളിത മുഖ്യ പ്രഭാഷണം നടത്തി.ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ ജോസ്,സാഹിത്യകാരനും സി.വി.രാമൻപിള്ള പുരസ്കാര ജേതാവുമായ സജിത്ത് മോഹനെയും ഇന്ത്യൻബുക്ക് ഒഫ് റെക്കോർഡും കലാം വേൾഡ് റെക്കോർഡ് ജേതാവുമായ അധർവ് എന്നിവരെ ആദരിച്ചു.സെക്രട്ടറി പുതുക്കുളങ്ങര അനിൽകുമാർ,ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,ശാലിനി ,രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.