kattal

കാട്ടാക്കട:കാട്ടാക്കടയുടെ സാംസ്കാരികോത്സവമായ കാട്ടാൽ പുസ്തകമേള സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ ചെയർമാൻ ഷാജി.എൻ.കരുൺ കൽ വിളക്കിൽ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സർക്കാർ ചീഫ് വിപ്പ് പ്രൊഫ.എൻ ജയരാജ് മുഖ്യാതിഥിയായി.ഗായിക കെ.എസ്.ചിത്ര,ജി.സ്റ്റീഫൻ.എം.എൽ.എ,സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം ഐ.സാജു,കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,സംഘാടക സമിതി കൺവീനർ കെ.ഗിരി എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് 2022 ലെ കാട്ടാൽ പുരസ്കാരം ഗായിക കെ.എസ്.ചിത്രയ്ക്ക് സമ്മാനിച്ചു.