
നെയ്യാറ്റിൻകര:ശാസ്താന്തല റസിഡന്റ്സ് അസോസിയേഷൻ വാർഷികം നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.എസ്.ആർ.എ പ്രസിഡന്റ് സി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷനിലെ മുതിർന്ന പൗരന്മാരെ അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ആദരിച്ചു.നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്തു. ഇന്ത്യ -ചൈന അതിർത്തിയിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ ജവാൻ ശ്യാംലാലിനെ രാജശേഖരൻ ആദരിച്ചു.കൊവിഡ് കാലത്ത് മികച്ച സേവനം നടത്തിയ ആരോഗ്യപ്രവർത്തകരെ നെയ്യാറ്റിൻകര മുനിസിപ്പൽ വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബുവും ആദരിച്ചു. ഡോക്ടറേറ്റ് നേടിയ ജി.പി.കൃഷ്‌ണകുമാറിനെ അതിയന്നൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടക്കാവിള വിജയകുമാറും എസ്.എസ്.എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ 6 കുട്ടികളെ അതിയന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാമണിയും പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ കുട്ടികളെ മുനിസിപ്പൽ കൗൺസിലർ ഡി.സൗമ്യയും അനുമോദിച്ചു. കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് ആർ.കലാധാരൻ, വി.കെ.കുമാർ, ശ്രീകുമാർ, ശ്രീജു, രതീഷ് കുമാർ, ഗോപു, അജീഷ് കുമാർ, സജു, എസ്.വിപിൻ എന്നിവർ സമ്മാനങ്ങൾ നൽകി. എസ്.ആർ.എ സെക്രട്ടറി ആദർശ് ആനന്ദ് സ്വാഗതവും എസ്.വിപിൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാസന്ധ്യ അരങ്ങേറി.