തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ.നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ടി.പി.ആർ.ഉണ്ണി, എസ്.ഹനീഫാ റാവുത്തർ, പി.ചന്ദ്രസേനൻ, പി.വിജയമ്മ, ജി. സുരേന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു. പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാന കൗൺസിൽ യോഗം നടന്നു.

ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വൃദ്ധർക്ക് മുൻ മന്ത്രി സി.ദിവാകരൻ സ്നേഹോപഹാരം സമർപ്പിക്കും. മന്ത്രി ജി.ആർ.അനിൽ, മുല്ലക്കര രത്നാകരൻ, വി.ശശി എം.എൽ.എ, ടി.പി.ആർ.ഉണ്ണി, ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ പങ്കെടുക്കും.